Mary Sebastian Chellanam Exclusive Interview<br />കടല്‍ക്ഷോഭം മൂലം ദുരിതം അനുഭവിക്കുന്ന ചെല്ലാനത്തുകാര്‍ക്ക് വിതരണം ചെയ്യാന്‍ ഭക്ഷണ പൊതികളിലൊന്ന് തുറന്നപ്പോഴായിരുന്നു ഒരു പൊലീസുകാരന് അതില്‍ ഒന്നില്‍ നിന്നും 100 രൂപ ലഭിക്കുന്നത്. ഇത് വെറും ഒരു നൂറ് രൂപ എന്നതിനപ്പുറത്ത് ചെല്ലാനത്തുകാര്‍ക്ക് ഒരു വീട്ടമ്മയുടെ സ്വകാര്യ സഹായമായിരുന്നു. കനത്ത മഴയും കടല്‍ക്ഷോഭവും കാരണം വീടുകളില്‍ വെള്ളം കയറി ദുരിതമനുഭിക്കുന്നവര്‍ക്കിടയിലേക്കായിരുന്നു ഈ നൂറ് രൂപ നോട്ട് എത്തുന്നത്.മേരി സെബാസ്റ്റ്യന്‍ എന്നാണ് ഇവരുടെ പേര്. തന്റെ പ്രവര്‍ത്തിയെകുറിച്ചുള്ള മേരിയുടെ ഉത്തരം വളരെ നിഷ്‌കളങ്കമായിരുന്നു. തണുപ്പായതിനാല്‍ തന്നെ എന്റെ പൊതി കഴിക്കുന്ന കുടുംബത്തിന് രണ്ട് ദിവസം ചായകുടിക്കാന്‍ ഇത് ഇരിക്കട്ടെയെന്ന് . ഇത് ആരേയും അറിയിക്കാതെ ചെയ്യാനായിരുന്നു മേരിയുടെ പദ്ധതി.
